മഞ്ഞനിക്കരയിൽ കബറടങ്ങിയിരിക്കുന്ന മഹാപരിശുദ്ധനായ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 94 മത് ഓർമ്മപ്പെരുന്നാൾ വെള്ളിയാഴ്ച (13February 2026, Friday 5.30 to 8 am) NECK യിൽ നമ്മുടെ ഇടവക കൊണ്ടാടുവാൻ പ്രാർത്ഥിച്ചു ഒരുങ്ങുകയാണല്ലോ. വി. മൂന്നിന്മേൽ കുർബ്ബാനയിലും ഓർമ്മപ്പെരുന്നാളിലും ഭാഗഭാക്കായി അനുഗ്രഹീതരാകണമെന്ന് എവരേയും കർതൃനാമത്തിൽ അറിയിക്കുന്നു.
പെരുന്നാളിനോടനുബന്ധിച്ചു വിശുദ്ധ കുർബാനാനന്തരം പ്രദിക്ഷണവും ആശിർവാദം തുടർന്ന് നേർച്ചയും ഉണ്ടായിരിക്കുന്നതാണ്.
നമ്മുടെ ഭവനങ്ങളിൽനിന്നും ഒരു ഓഹരി വീതം (KD-5) എടുത്തുകൊണ്ടു പെരുന്നാളിന് പങ്കുകാരാകുവാനുള്ള അവസരം പള്ളിയുടെ കൗണ്ടറിൽ ക്രമീകരിച്ചിട്ടുണ്ട്.
സ്നേഹത്തോടെ
ഇടവകയ്ക്കുവേണ്ടി
✍
രഞ്ജിത്ത് കുരുവിള
സെക്രട്ടറി